പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സീഷെൽസ് സന്ദർശനത്തിന് തുടക്കം; ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സീഷെൽസ് സന്ദർശനത്തിന് നാളെ തുടക്കമാകും. സീഷെൽസിന്റെ ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പ്രധാനമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ പ്രതിരോധ സേനയുടെ ഒരു വിഭാഗവും ഇന്ത്യൻ നാവികസേനയുടെ രണ്ട് കപ്പലുകളും പരിപാടികളിൽ പങ്കാളികളാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഈ മാസം 29 വരെ നീളുന്ന സന്ദര്‍ശനത്തിനിടെ സീഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ കരാറുകളിൽ ഇരുനേതാക്കളും ഒപ്പുവെക്കുമെന്നാണ് സൂചന. സന്ദർശനത്തിനിടെ സീഷെൽസ് ദേശീയ അസംബ്ലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൂടാതെ അവിടെയുള്ള ഇന്ത്യൻ പ്രവാസി സമൂഹവുമായി അദ്ദേഹം ആശയവിനിമയം നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *