ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടവുമായി ‘ഓപ്പറേഷൻ തൂഫാൻ’: മന്ത്രി പി.സി. വിഷ്ണുനാഥ്

കൊല്ലം: ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടമാണ് ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിയിലൂടെ സർക്കാർ സംവിധാനങ്ങൾ നടത്തുന്നതെന്ന് സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പ്രസ്താവിച്ചു. ഇളമ്പള്ളൂർ എസ്.എൻ.എസ്.എം.എച്ച്.എസ്.എസിൽ കൊല്ലം റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ്‌ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ ഭാവിയെ തകർക്കുന്ന ലഹരി മാഫിയകളെ പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും, ഇതിനായി വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളാണ് വിവിധ സർക്കാർ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും പൊതുജനങ്ങളും പോലീസിനൊപ്പം ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊല്ലം റൂറൽ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരും സ്കൂൾ അധികൃതരും ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *