കൊച്ചി: മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത് നേരിട്ടിരുന്ന മൂന്നുവർഷത്തെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു. ശ്രീശാന്ത് നിരുപാധികം മാപ്പപേക്ഷ നൽകിയതിനെ തുടർന്നാണ് അസോസിയേഷന്റെ നടപടി.
കേരള ക്രിക്കറ്റ് ലീഗുമായി (KCL) ബന്ധപ്പെട്ട വിഷയങ്ങളിൽ കെസിഎക്കെതിരെ ശ്രീശാന്ത് നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് 2025-ൽ അദ്ദേഹത്തിന് മൂന്നുവർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് അദ്ദേഹം അസോസിയേഷിയോട് നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കെസിഎ ജനറൽ ബോഡി യോഗം വിലക്ക് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗുൾപ്പെടെ കെസിഎയുടെ ആഭിമുഖ്യത്തിലുള്ള ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ ശ്രീശാന്തിന് വീണ്ടും പങ്കെടുക്കാനുള്ള വഴി തുറന്നു.

