കോന്നി കേന്ദ്രീയ വിദ്യാലയത്തിൽ എൻ.ഡി.ആർ.എഫ് സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

കോന്നി: ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്കൂൾ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കോന്നി കേന്ദ്രീയ വിദ്യാലയത്തിൽ അടിയന്തര ദുരന്തനിവാരണ-രക്ഷാപ്രവർത്തന പരിശീലനം സംഘടിപ്പിച്ചു.

വിവിധ തരം ദുരന്തങ്ങൾ, അവയുടെ ആഘാതങ്ങൾ (ഉരുൾപൊട്ടൽ, പ്രളയം, ചുഴലിക്കാറ്റ്, ഭൂകമ്പം, സി.ബി.ആർ.എൻ അടിയന്തര സാഹചര്യങ്ങൾ), എൻ.ഡി.ആർ.എഫിന്റെ ചുമതലകൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ നടത്തി. തുടർന്ന് പ്രഥമശുശ്രൂഷ, രക്തസ്രാവം തടയൽ, സി.പി.ആർ, എഫ്.ബി.എ.ഒ, ഒടിവുകൾക്കുള്ള സ്പ്ലിന്റിങ് രീതികൾ, അപകടത്തിൽപ്പെട്ടവരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള ലൈഫ് സേവിങ് ടെക്നിക്കുകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകി. കൂടാതെ തദ്ദേശീയ വസ്തുക്കൾ ഉപയോഗിച്ചുള്ള ഫ്ലോട്ടിങ് ഡിവൈസുകളുടെ നിർമാണം, ഉഷ്ണതരംഗം, കാട്ടുതീ പ്രതിരോധം, വിവിധ കാലാവസ്ഥാ ആപ്പുകൾ എന്നിവയെക്കുറിച്ചും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പരിശീലനം നൽകി.

പത്തനംതിട്ട എൻ.ഡി.ആർ.എഫ് ഫോർത്ത് ബറ്റാലിയൻ ടീമിലെ സബ് ഇൻസ്പെക്ടർ ഉദയ് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. വിദ്യാലയ പ്രിൻസിപ്പൽ മാത്യു എബ്രഹാം, സീനിയർ അധ്യാപകൻ സിനി ശിവശങ്കർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ക്യാമ്പിൽ 70 ആൺകുട്ടികളും 60 പെൺകുട്ടികളും ഒമ്പത് ജീവനക്കാരും ഉൾപ്പെടെ 139 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *