പത്തനംതിട്ട: കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വായനാദിനാചരണവും ലഹരിവിരുദ്ധദിനാചരണവും പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സുജിത്ത് കളീക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് അംഗം ജി. രഘുനാഥ് വായനാദിന സന്ദേശം നൽകുകയും പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബോധവൽക്കരണ ക്ലാസിന് പത്തനംതിട്ട എ.ആർ. ക്യാമ്പ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റ്റി.എൻ. അനീഷ് നേതൃത്വം നൽകി. വാർഡ് അംഗങ്ങളായ ലാലമ്മ വർഗീസ്, റ്റി. അമ്പിളി, ഷീബാ ബിനോജ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീകുമാർ, പഞ്ചായത്ത് ലൈബ്രേറിയൻ സുജ എലിസബത്ത് ചാക്കോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

