ഡെല്ഹി: പാകിസ്താനെ സാമ്പത്തികമായും നയതന്ത്രപരമായും പൂർണ്ണമായി ഒറ്റപ്പെടുത്തുന്ന നരേന്ദ്ര മോദി സർക്കാരിന്റെ കടുത്ത നിലപാടുകൾക്കെതിരെ ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ഒരു വിഭാഗം ബുദ്ധിജീവികൾ രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ നീക്കം നടന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് നയതന്ത്ര-വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും 117 പ്രമുഖർ കത്തയക്കുകയുണ്ടായി. ‘സെന്റർ ഫോർ പീസ് ആൻഡ് പ്രോഗ്രസ്’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ കത്ത് തയ്യാറാക്കിയത്.
ഈ കത്തിൽ ഒപ്പിട്ടവരിൽ ഇന്ത്യയിൽ നിന്നുള്ള 61 പേരിൽ ഭൂരിഭാഗവും കശ്മീരിലെ വിഘടനവാദികളോടും കടുത്ത ഇടത്-തുഗ്ലെക് ആശയങ്ങളോടും ആഭിമുഖ്യം പുലർത്തുന്ന രാഷ്ട്രീയക്കാരുമാണ്. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, വിഘടനവാദി നേതാവ് മിർവായിസ് ഉമർ ഫാറൂഖ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ആർജെഡി എംപി മനോജ് ഝാ, എജെയുപി നേതാവ് ഹുമയൂൺ കബീർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. പാകിസ്താനിൽ നിന്ന് മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരി, നയതന്ത്രജ്ഞൻ അഷ്റഫ് ജഹാംഗീർ ഖാസി, ആണവ ശാസ്ത്രജ്ഞൻ പർവേസ് ഹൂദ്ഭോയ് തുടങ്ങിയ 56 പേരും കത്തിൽ പങ്കാളികളായി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭാരതം തകർത്ത പാകിസ്താന്റെ സാമ്പത്തിക നട്ടെല്ലിനെ താങ്ങിനിർത്താൻ ഇത്തരം ‘സമാധാന നാടകങ്ങൾ’ അത്യാവശ്യമാണെന്ന് പാകിസ്താൻ തിരിച്ചറിയുന്നുണ്ടെന്നാണ് ഇതിനെക്കുറിച്ചുള്ള വിലയിരുത്തലുകൾ.

