ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പോരാട്ടം ആവേശകരമാകുന്നു. പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, അർജന്റീനയുടെ ലയണൽ മെസി, നോർവെയുടെ എർലിങ് ഹാലൻഡ് എന്നിവർ ഏഴ് ഗോളുകളുമായി സംയുക്തമായി മുന്നിലാണ്.
ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ ആറ് ഗോളുകളുമായി നാലാം സ്ഥാനത്തുണ്ട്. ഫ്രാൻസിന്റെ ഉസ്മാൻ ഡെംബലെ, സ്പെയിനിന്റെ മൈക്കേൽ ഒയാർസബാൽ, സെനഗലിന്റെ ഇസ്മായില സാർ, മെക്സിക്കോയുടെ ജൂലിയൻ ക്വിനോനസ്, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം എന്നിവർ നാല് ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്.
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ ഗോൾഡൻ ബൂട്ട് നേടാനുള്ള മത്സരം കൂടുതൽ കടുക്കുമെന്നാണ് വിലയിരുത്തൽ. ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിലെ പ്രകടനമായിരിക്കും അന്തിമ ജേതാവിനെ നിർണയിക്കുക.

