ഇംഫാൽ: മണിപ്പൂരിലെ ഉഖ്രുൾ ജില്ലയിൽ അസം റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ സായുധസംഘത്തിന്റെ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ദേശീയപാത 202-ൽ നുങ്ഷാങ് കോങ് മേഖലയിലായിരുന്നു ആക്രമണമെന്ന് അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞ് വ്യാപക തെരച്ചിലും ആധിപത്യ ഉറപ്പിക്കൽ നടപടികളും ആരംഭിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
മണിപ്പൂർ ഗവർണർ ആക്രമണത്തെ ശക്തമായി അപലപിക്കുകയും കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

