ന്യൂഡൽഹി: പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ബിസിസിഐ രണ്ട് മാറ്റങ്ങൾ പ്രഖ്യാപിച്ചു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ വലതുകാലിലെ ഹാംസ്ട്രിംഗിന് ഗ്രേഡ്–1 പരിക്കേറ്റ ഹർഷിത് റാണ ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി. പകരം യുവ പേസർ പ്രിൻസ് യാദവിനെ ടീമിൽ ഉൾപ്പെടുത്തി.
ഇതേ മത്സരത്തിനിടെ ഇടതുകാലിലെ ഹാംസ്ട്രിംഗിന് ഗ്രേഡ്–2 പരിക്കേറ്റ സ്പിന്നർ വരുണ്‍ ചക്രവർത്തി സിംബാബ്വെക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് പുറത്തായതിനെ തുടർന്ന് രവി ബിഷ്ണോയിയെ പകരക്കാരനായി തിരഞ്ഞെടുത്തു.
പരിക്കേറ്റ ഇരുവരും തുടർചികിത്സയ്ക്കും പുനരധിവാസത്തിനുമായി ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്യുമെന്ന് ബോർഡ് അറിയിച്ചു.

