പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നൽകണം: ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് അവകാശപ്പെട്ടതാണെന്നും കീഴ്‌വഴക്കത്തിന്റെ പേരിൽ അത് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രധാന സ്ഥാനങ്ങളും ഒരു പാർട്ടിക്കു മാത്രമായി നിലനിൽക്കുന്ന രീതി മാറേണ്ടതുണ്ടെന്നും മുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ സ്ഥാനങ്ങൾ പങ്കുവെക്കണമെന്നുമാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്. കീഴ്‌വഴക്കത്തേക്കാൾ രാഷ്ട്രീയം പ്രധാനമാണെന്നും എൽഡിഎഫിന്റെ താൽപര്യമാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐ ആവശ്യപ്പെടുന്നത് മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *