വാഷിംഗ്ടൺ: ഇറാന്റെ സൈനികശേഷി ഏതാണ്ട് പൂർണമായും തകർന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന, വ്യോമസേന, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ പ്രവർത്തനരഹിതമായെന്നും പ്രധാന സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ നിലയെക്കുറിച്ചും ട്രംപ് പരാമർശിച്ചു. അദ്ദേഹം ജീവനോടെയുണ്ടോ എന്നത് വ്യക്തമല്ലെന്നും, ഉണ്ടായാലും ഗുരുതരമായി ദുർബലമായിരിക്കാമെന്നും ട്രംപ് പറഞ്ഞു
ഇതിനിടെ, ഇറാനിലെ ഭരണനേതൃത്വവും സൈനിക സംവിധാനങ്ങളും വലിയ തിരിച്ചടി നേരിട്ടതായി അമേരിക്കൻ ഭരണകൂടം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ട്രംപിന്റെ ഈ അവകാശവാദങ്ങൾ ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്വതന്ത്രമായ സ്ഥിരീകരണവും ലഭ്യമായിട്ടില്ല.

