അടുക്കളയിലും എത്തും എഥനോൾ; പുതിയ നയം തയ്യാറാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: എൽപിജിക്ക് (LPG) ബദലായി എഥനോളിനെ പാചക ഇന്ധനമായി ഉപയോഗിക്കാൻ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം പുതിയ നയരൂപരേഖ തയ്യാറാക്കുന്നു. രാജ്യത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് എൽപിജിക്കൊപ്പം എഥനോളും ഒരു ശുദ്ധ ഇന്ധന ബദലായി ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിൽ വാഹന ഇന്ധനമായി എഥനോൾ ഉപയോഗം വ്യാപകമാക്കിയതിന്റെ തുടർച്ചയായാണ് പാചക ഇന്ധന രംഗത്തേക്കും എഥനോൾ വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നത്. ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കുക, ശുദ്ധ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

എഥനോൾ ഉപയോഗത്തിനായി പ്രത്യേക അടുപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും വിതരണ സംവിധാനവും ഉൾപ്പെടുന്ന സമഗ്ര നയമാണ് സർക്കാർ പരിഗണിക്കുന്നത്. വ്യവസായ മേഖലയുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ നയം പ്രഖ്യാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *