സ്പാനിഷ് താരങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; അർജന്റീനക്കെതിരെ ഫിഫ അന്വേഷണം

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ സ്പെയിൻ താരങ്ങൾക്കെതിരെ അർജന്റീനൻ താരങ്ങൾ നടത്തിയ ആക്രമണത്തിലും സംഘർഷത്തിലും ഫിഫ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. മത്സരാനന്തര സംഭവങ്ങൾ ഫിഫയുടെ അച്ചടക്ക സമിതിയും എത്തിക്‌സ് വിഭാഗവും പരിശോധിക്കുമെന്ന് ഫിഫ അറിയിച്ചു.

സ്പെയിൻ 1–0ന് വിജയിച്ചതിന് പിന്നാലെ ആഘോഷത്തിനിടെ അർജന്റീനൻ മധ്യനിര താരം ലിയാൻഡ്രോ പരേഡസ് സ്പാനിഷ് താരങ്ങളുമായി ഏറ്റുമുട്ടിയതോടെയാണ് സംഘർഷം രൂക്ഷമായത്. തുടർന്ന് ഇരു ടീമുകളിലെയും താരങ്ങളും പരിശീലകസംഘാംഗങ്ങളും ഉൾപ്പെട്ട വാക്കേറ്റവും കൈയാങ്കളിയും അരങ്ങേറി.

സംഭവത്തിൽ ഉൾപ്പെട്ട താരങ്ങൾക്കെതിരെ വിലക്ക് ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ ഫിഫ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണത്തിന്റെ സമയപരിധിയോ സാധ്യതയുള്ള നടപടികളോ സംബന്ധിച്ച് ഫിഫ ഇതുവരെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *