സിഡ്നി: ഓസ്ട്രേലിയയിലെ ഏറ്റവും പഴക്കം ചെന്ന പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ സിഡ്നി മലയാളി അസോസിയേഷൻ (Sydney Malayalee Association) തങ്ങളുടെ അമ്പതാം വാർഷിക വേളയിൽ വിപുലമായ ‘പൊന്നോണം 2026’ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു. 2026 ആഗസ്റ്റ് 15 ശനിയാഴ്ച ബോണിറിഗ് സ്പോർട്സ് ക്ലബ്ബിൽ (Bonnyrigg Sports Club) വെച്ചാണ് ഈ ചരിത്രപ്രധാനമായ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രശസ്ത പിന്നണി ഗായകരായ സിദ്ധാർത്ഥ് മേനോനും സെബ ടോമിയും മറ്റ് പ്രമുഖ ഉപകരണ സംഗീതജ്ഞരും ചേർന്ന് നയിക്കുന്ന ലൈവ് മ്യൂസിക്കൽ നൈറ്റ് പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. കൂടാതെ, ടിക്കറ്റിനൊപ്പം വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീമ (BHIMA) അവതരിപ്പിക്കുന്ന ഈ ആഘോഷ പരിപാടിയുടെ പവർഡ് ബൈ സ്പോൺസർ ‘കരിസ് ലൈഫ്’ (KarisLife) ആണ്.
വിവിധ സ്പോർട്സ് ടൂർണമെന്റുകളും ജീവകാരുണ്യ-കലാ പ്രവർത്തനങ്ങളുമായി സിഡ്നിയിലെ മലയാളി സമൂഹത്തിന് എന്നും താങ്ങായി നിലകൊള്ളുന്ന സംഘടന, കേരളത്തിന്റെ തനിമയും സംസ്കാരവും അടുത്ത തലമുറയിലേക്ക് പകർന്നുനൽകുന്ന ഈ മഹോത്സവത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി https://app.orgnyse.com.au/443/sydmal-onam-2026 എന്ന ലിങ്ക് സന്ദർശിക്കുകയോ execom@sydmal.com.au എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

