കുരുതിക്കുളത്തെ തകർന്ന കിണർ; ആംബുലൻസ് അധികൃതർ തന്നെ നന്നാക്കി നൽകി

മൂലമറ്റം: കട്ടപ്പനയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കയറി തകർന്ന തൊടുപുഴ- പുളിയന്മല സംസ്ഥാനപാതയിലെ വിഖ്യാതമായ കുരുതിക്കുളം മുകളിലെ കിണർ വീണ്ടും പഴയപടിയിലാക്കി.

അപകടമുണ്ടാക്കിയ വാഹനാധികൃതർ തന്നെ കിണറിന്റെ സംരക്ഷണഭിത്തിയും മറ്റും നന്നാക്കി നൽകുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായത്.

കഴിഞ്ഞ 21-ന് പുലർച്ചെയാണ് രോഗിയായ 18-കാരനുമായി വന്ന കട്ടപ്പന താലൂക്കാശുപത്രിയിലെ ആംബുലൻസ് നിയന്ത്രണം വിട്ട് കിണറിലേക്ക് ഇടിച്ചുകയറി തകർത്തത്.

Leave a Reply

Your email address will not be published. Required fields are marked *