കാൻബറ: കാൻബറയിലെ ഗിറലാങിൽ ഒരു വീട്ടിൽ ഇന്ധനം ഒഴിച്ച് തീയിട്ടെന്ന കേസിൽ പടിഞ്ഞാറൻ സിഡ്നിയിൽനിന്നുള്ള 18 വയസ്സുകാരനും രണ്ട് 17 വയസ്സുകാരും എ.സി.ടി (ACT) കോടതിയിൽ ഹാജരായി.
വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടെങ്കിലും പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ സഞ്ചരിച്ച കാർ എൻ.എസ്.ഡബ്ല്യു (NSW) പൊലീസ് തടയുകയായിരുന്നു. കാറിൽനിന്ന് ലൈറ്ററുകൾ, മുഖംമൂടികൾ, ഇന്ധനം പുരണ്ട വസ്ത്രങ്ങൾ എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
മൂവർക്കുമെതിരെ തീവെപ്പ് ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കേസിൽ ഒരു 17 വയസ്സുകാരന് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചപ്പോൾ മറ്റ് രണ്ടുപേർ ജാമ്യാപേക്ഷ നൽകിയില്ല.

