കലികാല വൈരുദ്ധ്യങ്ങൾ

പിസ
ഓർഡർ ചെയ്താൻ
അഞ്ചു മിനിട്ടിലെത്തും
ആംബുലൻസ്
ബുക്ക് ചെയ്താൽ
ഒരു മണിക്കൂറാകും

വീട് തുറന്നിട്ടാലും
മൊബൈൽ
ലോക്ക് ചെയ്യണം

റേഷൻ കട
ഏഴു മണിക്ക് അടയ്ക്കും
മദ്യശാല
പതിനൊന്നാകും

നെഞ്ചിൽ കിടത്തി
ഉറക്കിയ അച്ഛൻ
വൃദ്ധ സദനത്തിൽ;
ഉറക്കം കെടുത്തിയ
മൊബൈൽ
നെഞ്ചോട് ചേർത്ത്

ചൂട് സഹിക്കാതെയാണ്
എ.സി വാങ്ങിയത്
കറൻ്റ് ബിൽ
വന്നപ്പോഴാണ്
ശരിക്കും വിയർത്തത്

എ.സി കാറിലാണ്
പാർക്കിൽ
രാവിലെ ഓടാൻ
പോകുന്നത്

AI വന്നപ്പോൾ
ജോലിഭാരം
കുറഞ്ഞ ആശ്വാസം;
ഇപ്പോൾ ഒരു
ജോലിയുമില്ല
വീട്ടിലിരിപ്പാണ്

ചോദ്യപേപ്പർ
വാട്സ്ആപ്പിൽ
മെഡിസിൻ
ഓൺലൈനിൽ
രോഗി ICU വിൽ
ആധാരം പണയത്തിൽ

തെളിവ്
നശിപ്പിച്ചതിനും
സാക്ഷിയെ
സ്വാധീനിച്ചതിനും
തെളിവുണ്ട്;
കുറ്റം ചെയ്തതിന്
മാത്രം തെളിവില്ല

രാജൻ കിണറ്റിങ്കര

Leave a Reply

Your email address will not be published. Required fields are marked *