കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി, ടൂറിസം ഡിപ്പാർട്ട്മെന്റിന്റെയും നേപ്പാളിൽ നിന്നുള്ള ഡബ്ല്യു.ഡബ്ല്യു.എഫ് (WWF) ട്രെയിനറുടെയും നേതൃത്വത്തിൽ കേരളത്തിലെ ഫയർ & സേഫ്റ്റി, റെസ്ക്യൂ ടീമുകൾക്കായി മൂന്ന് ദിവസത്തെ വൈറ്റ് വാട്ടർ ലൈഫ് സേവിങ് പരിശീലനം സംഘടിപ്പിച്ചു.
സാഹസിക ജലവിനോദങ്ങൾക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ നേരിടാനും രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പരിശീലന പരിപാടി നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റെസ്ക്യൂ ടീം അംഗങ്ങൾ ഈ പരിശീലന ക്യാമ്പിൽ പങ്കെടുത്തു.

