മെൽബൺ: ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ തിളക്കമാർന്ന വിജയം കൈവരിച്ച ഓസ്‌ട്രേലിയൻ നീന്തൽ താരങ്ങൾക്കും ഡോൾഫിൻസ് പാര നീന്തൽ ടീം അംഗങ്ങൾക്കുമായി വൻ തുക സാമ്പത്തിക സമ്മാനം പ്രഖ്യാപിച്ച് പ്രമുഖ ഓസ്‌ട്രേലിയൻ വ്യവസായിയും കോടീശ്വരിയുമായ ജീന റൈൻഹാർട്ട്. ആകെ ഏകദേശം 1.3 മില്യൺ യു.എസ് ഡോളറാണ് (ഏകദേശം 12.7 ലക്ഷം ഡോളർ / 12.7 കോടിയിലധികം രൂപ) ബോണസ് ഇനത്തിൽ ഇവർക്ക് നൽകുന്നത്.
റൈൻഹാർട്ടിന്റെ പ്രത്യേക ഇൻസെന്റീവ് പദ്ധതി പ്രകാരം, ഓരോ വ്യക്തിഗത സ്വർണ്ണ മെഡലിനും 20,000 ഡോളറും, വെള്ളിക്ക് 15,000 ഡോളറും, വെങ്കലത്തിന് 10,000 ഡോളറുമാണ് ലഭിക്കുക. കൂടാതെ, ലോക റെക്കോർഡ് തകർക്കുന്ന കായികതാരങ്ങൾക്ക് 30,000 ഡോളറിന്റെ അധിക ബോണസും നൽകും.
ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ താരങ്ങളുടെ കഠിനാധ്വാനത്തിനുള്ള ആദരവായാണ് ഈ സാമ്പത്തിക ആനുകൂല്യം നൽകുന്നത്. ഗെയിംസിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ തുക നേരിട്ട് താരങ്ങളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുമെന്ന് പ്രതിനിധികൾ അറിയിച്ചു.

