ലാഭം 150 ശതമാനം ഉയരുമെന്ന് പ്രതീക്ഷ; പാതിവർഷത്തെ വരുമാന കണക്കുകൾ പുറത്തുവിട്ട് ഇന്ധന കമ്പനിയായ ആംപോൾ

മെൽബൺ: ഓസ്‌ട്രേലിയൻ ഇന്ധന കമ്പനിയായ ആംപോൾ (Ampol) ഈ വർഷത്തെ ആദ്യ പകുതിയിൽ ഏകദേശം 1.6 ബില്യൺ ഡോളറിന്റെ അണ്ടർലൈയിങ് വരുമാനം (Underlying Earnings) പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി. മുൻ വർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ ഏകദേശം 150 ശതമാനത്തിന്റെ വൻ വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തുന്നത്.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയതും ഇന്ധന വിതരണത്തിൽ കുറവ് വരുത്തിയതുമാണ് നേട്ടത്തിന് വഴിതെളിച്ചതെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം റിഫൈനിംഗ് മാർജിനിൽ ഉണ്ടായ വർദ്ധനവും കമ്പനിയുടെ വരുമാന വളർച്ചയ്ക്ക് കരുത്തേകി. ആദ്യ പകുതിയിലെ പൂർണ്ണവും അന്തിമവുമായ സാമ്പത്തിക റിപ്പോർട്ട് അടുത്ത മാസം കമ്പനി ഔദ്യോഗികമായി പുറത്തുവിടും

Leave a Reply

Your email address will not be published. Required fields are marked *