കോട്ടയം ജില്ലയിൽ ഖനനത്തിനും ധാതുഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തി

കോട്ടയം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ധാതുഗതാഗതവും ജൂലൈ 31, ഓഗസ്റ്റ് ഒന്ന് തീയതികളിൽ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

കോട്ടയം ജില്ലയിൽ ഇന്നലെ മുതൽ അതിശക്തമായ മഴയാണ് തുടർച്ചയായി പെയ്യുന്നത്. അപകട സാധ്യതകൾ ഒഴിവാക്കുന്നതിനും മുൻകരുതൽ നടപടികളുടെ ഭാഗമായുമാണ് കളക്ടറുടെ ഈ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *