തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മേഖലാ സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് യോഗവും തൊടുപുഴ ഫോർ സീസൺസ് ഹോട്ടൽ ഹാളിൽ വെച്ച് ആവേശകരമായി നടന്നു. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ എക്സ്ക്യൂട്ടീവ് അംഗം ശ്രീ. സൈജൻ സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അസോസിയേഷൻ പ്രസിഡന്റ് ശ്രീ. പി. എ. സലീം കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ. സിനിമോൻ സ്വാഗതം ആശംസിച്ച യോഗത്തിൽ മുൻ പ്രസിഡന്റ് ശ്രീ. സി. ജെ. ജെയിംസ് ചെട്ടിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം തൊടുപുഴ യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ. ജിമ്മി കുര്യൻ നിർവഹിച്ചു.
ചടങ്ങിൽ തൊടുപുഴയിലെ ആദ്യകാല വ്യാപാരിയായ ശ്രീ. കെ. ജെ. ജോസഫ് കല്ലുകുഴിയിലിനെ മുൻ പ്രസിഡന്റ് ശ്രീ. ജോസ് വഴുതനപ്പിള്ളിയും ജില്ലാ സെക്രട്ടറി ശ്രീ. സാലി എസ്. മുഹമ്മദും ചേർന്ന് ആദരിച്ചു. വ്യാപാരി ശ്രീ. പി. ടി. മാത്യുവിനെ ശ്രീ. കെ. എച്ച്. കനിയും ശ്രീ. സജി പോളും ചേർന്ന് ആദരിക്കുകയും ചെയ്തു. ശ്രീ. എൻ. എൻ. രാജു യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖലയിലെ വ്യാപാരികൾ നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു.
തുടർന്ന്, അസോസിയേഷൻ യൂണിറ്റ് ട്രഷറർ ശ്രീ. അഭിലാഷ് വരണാധികാരിയായിരുന്നുകൊണ്ട് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പ്രശാന്ത് ചാന്തു (പ്രസിഡന്റ്), സാജൻ വി. ജോസ് (സെക്രട്ടറി), മുഹമ്മദ് അസ്ലാം (ട്രഷറർ), ഷിജു കാവനാൽ (വൈസ് പ്രസിഡന്റ്), ജയദീപ് ഒ. വി. (ജോയിന്റ് സെക്രട്ടറി) എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നോജൻ തോമസ്, ഷിബു എം. സി., ജയേഷ്, സോണി കട്ടക്കയം, പ്രവീൺകുമാർ വിസ്മയ, ബൈജു അലങ്കാർ എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മേഖല പ്രസിഡന്റ് ശ്രീ. പ്രശാന്ത് ചാന്തു മേഖലയുടെ ഭാവി പ്രവർത്തന രീതികളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും തൊടുപുഴ മഹാറാണി സിൽക്സ് ഏർപ്പെടുത്തിയ പ്രത്യേക ഉപഹാരങ്ങൾ വിതരണം ചെയ്തു. യോഗത്തിന് ശ്രീ. മാർട്ടിൻ തോമസ് നന്ദി രേഖപ്പെടുത്തി.

