2026-31 കാലയളവിലേക്കുള്ള പുതുക്കിയ ഖേലോ ഇന്ത്യ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: 2026-27 മുതൽ 2030-31 വരെയുള്ള അഞ്ചുവർഷ കാലയളവിലേക്കുള്ള പുതുക്കിയ ഖേലോ ഇന്ത്യ പദ്ധതിക്കും ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള (ANSF) ധനസഹായ പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രണ്ട് പദ്ധതികൾക്കുമായി ആകെ 36,441 കോടി രൂപ ചെലവഴിക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.

രാജ്യത്തെ കായിക അടിസ്ഥാനസൗകര്യ വികസനം, പ്രതിഭകളെ കണ്ടെത്തൽ, പരിശീലനം, കായികശാസ്ത്ര പിന്തുണ, ആധുനിക ഉപകരണങ്ങൾ, വിദേശ പരിശീലനം, അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദേശീയ കായിക ഫെഡറേഷനുകൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണയും പദ്ധതിയുടെ ഭാഗമായി ലഭിക്കും.

ഒളിമ്പിക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങൾ ലക്ഷ്യമിട്ട് രാജ്യത്തെ കായികരംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ തലത്തിൽ നിന്ന് മികച്ച താരങ്ങളെ വളർത്തിയെടുക്കുന്നതിനും പദ്ധതി സഹായകരമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *