ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം മെല്‍ബണില്‍; അഡ്വ. സജീവ് ജോസഫ് എം.എല്‍.എ. മുഖ്യാതിഥിയായി പങ്കെടുക്കും

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 16-ന് മെൽബണിൽ വെച്ച് വിപുലമായി സംഘടിപ്പിക്കുന്നു. ഡാണ്ടനംഗ് ഹാംപ്ടൺ പാർക്കിലെ ഗോൾഡൻ കാസിൽ ഫങ്ഷൻ സെന്ററിൽ (Golden Castle Function Centre, 35 Somerville Road, Hampton Park, Dandenong) വെച്ച് വൈകുന്നേരം 5 മണിക്ക് ആഘോഷ പരിപാടികൾ ആരംഭിക്കും.

ഇരിക്കൂർ എം.എൽ.എ. അഡ്വ. സജീവ് ജോസഫ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഓസ്‌ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി മെൽബണിലെ പ്രധാന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്നതിനൊപ്പം ക്വീൻസ്‌ലാന്റ്, ബ്രിസ്‌ബെയ്ൻ, അഡ്ലെയ്ഡ്, സെൻട്രൽ കോസ്റ്റ് എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും. ഈ നഗരങ്ങളിൽ തന്റെ മണ്ഡലത്തിൽ നിന്നുള്ള പ്രവാസികളുമായും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികളുമായും പ്രവർത്തകരുമായും അദ്ദേഹം നേരിട്ട് സംവദിക്കുകയും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്യും.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക പരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും. പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖരും സംഘടന അംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ജിജേഷ് (0425897610), റോബിൻ (0426699714) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *