മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

തൊടുപുഴ:ഇടുക്കി ജില്ലയിലെ മലങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ഡാമിന്റെ തുറന്നിരിക്കുന്ന ഷട്ടറുകൾ കൂടുതൽ ഉയർത്താൻ ജലസേചന വകുപ്പ് തീരുമാനിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതർ അറിയിച്ചു.

ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. പുഴകളിൽ ഇറങ്ങുന്നതും അനാവശ്യമായി ജലാശയങ്ങൾക്ക് സമീപം പോകുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ആവശ്യമായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം നിരന്തരം വിലയിരുത്തുകയാണെന്നും അധികൃതർ അറിയിച്ചു. മഴയുടെ തീവ്രതയും ഡാമിലേക്കുള്ള നീരൊഴുക്കും അനുസരിച്ചാകും തുടർ നടപടികൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *