പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിപ്പ്; ബ്രഹ്മോസ് മുതൽ ഡ്രോണുകളും സ്മാർട്ട് സാങ്കേതികവിദ്യകളും വരെ ആഗോള വിപണിയിൽ

ന്യൂഡൽഹി:പ്രതിരോധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ ശ്രദ്ധേയമായ വളർച്ച കൈവരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, ആകാശ് വ്യോമപ്രതിരോധ സംവിധാനം, പിനാക റോക്കറ്റ് സംവിധാനം, വിവിധ തരം ഡ്രോണുകൾ, റഡാറുകൾ, ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ, സ്മാർട്ട് സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് വിദേശരാജ്യങ്ങളിൽ നിന്ന് ആവശ്യകത വർധിച്ചുവരികയാണ്.

‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികളുടെ ഭാഗമായി ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ശക്തിപ്പെടുത്തിയതോടെ കയറ്റുമതി ഗണ്യമായി ഉയർന്നു. പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ കമ്പനികളും പ്രതിരോധ ഉപകരണ നിർമാണത്തിലും കയറ്റുമതിയിലും പ്രധാന പങ്ക് വഹിക്കുന്നതായി സർക്കാർ വിലയിരുത്തുന്നു.

ഫിലിപ്പീൻസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ബ്രഹ്മോസ് മിസൈൽ കയറ്റുമതി ചെയ്ത ഇന്ത്യ, ഡ്രോണുകൾ, നിരീക്ഷണ സംവിധാനങ്ങൾ, അത്യാധുനിക പ്രതിരോധ ഇലക്ട്രോണിക്സ് എന്നിവയുടെ ആഗോള വിപണിയിലും സാന്നിധ്യം ശക്തമാക്കുകയാണ്. പ്രതിരോധ സാങ്കേതികവിദ്യയിലെ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയെ പ്രധാന പ്രതിരോധ കയറ്റുമതി രാജ്യമായി ഉയർത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *