ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യ–യുഎസ് സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.
വ്യാപാരം, പ്രതിരോധം, നിർണായക-ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഊർജസുരക്ഷ, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതും ചർച്ചയായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രാദേശിക, ആഗോള വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തതായി ഇന്ത്യൻ സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു.
അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ മകന്റെ ജനനത്തിൽ മോദി വാൻസിനും ഭാര്യ ഉഷ വാൻസിനും ആശംസകൾ അറിയിക്കുകയും ചെയ്തു.

