കൊറിയ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം അഷ്മിത ചാലിഹയ്ക്ക്

അസാൻ: കൊറിയ മാസ്റ്റേഴ്സ് 2026 ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം ഇന്ത്യയുടെ അഷ്മിത ചാലിഹ സ്വന്തമാക്കി. ചൈനയുടെ നാലാം സീഡ് താരം ഹാൻ ക്വിയാൻ ഷിയെ 14-21, 21-14, 21-14 എന്ന സ്കോറിനാണ് അഷ്മിത തോൽപ്പിച്ചത്. 53 മിനിറ്റായിരുന്നു ഫൈനൽ മത്സരം.

ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് അഷ്മിത തുടർച്ചയായ രണ്ട് ഗെയിമുകൾ നേടി കിരീടം ഉറപ്പിച്ചത്. കരിയറിലെ ആദ്യ ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ കിരീടമാണിത്. സെമിഫൈനലിൽ സഹതാരം രാക്ഷിത ശ്രീ രാമരാജിനെ 21-13, 16-21, 21-13ന് തോൽപ്പിച്ചാണ് അഷ്മിത ഫൈനലിലെത്തിയത്.

കൊറിയ മാസ്റ്റേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ സിംഗിൾസ് താരമായും അഷ്മിത മാറി.

Leave a Reply

Your email address will not be published. Required fields are marked *