സിഡ്നി മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷവും ഓണം സംഗീത സന്ധ്യയും ഓഗസ്റ്റ് 15-ന്

സിഡ്നി: സിഡ്നി മലയാളി അസോസിയേഷൻ (SYDMAL) തങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘പൊന്നോണം 2026’ മ്യൂസിക് കൺസേർട്ട് ഓഗസ്റ്റ് 15 ശനിയാഴ്ച നടക്കും. സിഡ്നിയിലെ ബോണിറിഗ് സ്പോർട്സ് ക്ലബ്ബിലാണ് (Bonnyrigg Sports Club) ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രശസ്ത ഗായകൻ സിദ്ധാർത്ഥ് മേനോനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സെബ ടോമിയും തത്സമയ മ്യൂസിക് ബാൻഡിനൊപ്പം അണിനിരക്കുന്ന സംഗീതവിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഉച്ചതിരിഞ്ഞ് 3:00 മണി മുതൽ ‘സിഡ്മൽ ഓണം ആഫ്റ്റർ പാർട്ടി ഗ്രാൻഡ് ഫിനാലെ’ വേദിയിൽ അരങ്ങേറും.

ഭീമ ജ്വല്ലറി അവതരിപ്പിക്കുന്ന ഈ ആഘോഷ പരിപാടിക്ക് കാരിസ് ലൈഫ് (KarisLife), ഫ്ലെക്സി ഫിനാൻഷ്യൽ സർവീസസ് (Flexi Financial Services) എന്നിവരടക്കം നിരവധി സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ട്. ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ആഘോഷാനുഭവം സമ്മാനിക്കാനാണ് സംഘാടകർ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *