ചെന്നൈ: കാവേരി ജല തർക്കത്തിൽ കർണാടകത്തിന് തിരിച്ചടിയായി കാവേരി ജല നിയന്ത്രണ സമിതി (CWRC) ഉത്തരവ്. തമിഴ്നാടിന് 12 ടി.എം.സി വെള്ളം വിട്ടുനൽകാനാണ് നിർദേശം. 15 ദിവസത്തേക്ക് പ്രതിദിനം 12,000 ക്യുസെക്സ് വെള്ളം വീതം വിട്ടുനൽകണമെന്നാണ് നിർദേശം.
കാവേരി നദിയിലെ ജലവിഹിതവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് സമിതിയുടെ പുതിയ നിർദേശം. ഉത്തരവ് കർണാടകത്തിൽ സമ്മർദം വർധിപ്പിക്കുന്നതാണ്.

