ബംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് ബംഗളൂരുവിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്. ബംഗളൂരുവിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരിൽ താനും ഉൾപ്പെടുന്നതായി പ്രകാശ് രാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ അറിയിച്ചു.
പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാൻ ലഭിച്ച അധികാരം ഉപയോഗിക്കാമെന്നാണ് അധികൃതരോട് പ്രകാശ് രാജ് പ്രതികരിച്ചത്. തന്റെ വോട്ടവകാശം തിരികെ ലഭിക്കാൻ സ്വീകരിക്കേണ്ട നിയമപരമായ മാർഗങ്ങൾ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട വിവരം നിലവിലെ പ്രത്യേക വോട്ടർപട്ടിക പുനഃപരിശോധനാ നടപടികളുടെ പശ്ചാത്തലത്തിലാണ് പുറത്തുവന്നത്. കർണാടകയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് നടപടിക്രമങ്ങൾ തുടരുകയാണ്.

