ചന്ദ്രപര്യവേക്ഷണത്തിന് റോബോട്ടിക് ‘വാച്ച്ഡോഗുകളെ’ വിന്യസിക്കാൻ ചൈന

ബെയ്ജിങ്: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നടക്കുന്ന ഭാവി പര്യവേക്ഷണ ദൗത്യങ്ങളിൽ റോബോട്ടിക് വാച്ച്ഡോഗുകളെ വിന്യസിക്കാൻ ചൈന. ചന്ദ്രോപരിതലത്തിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ബഹിരാകാശയാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്ന നാല് കാലുകളുള്ള റോബോട്ടുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

ചൈനയുടെ ചാങ്’ഇ-7 ദൗത്യത്തിന്റെ ഭാഗമായാണ് റോബോട്ടുകളെ ചന്ദ്രനിലെത്തിക്കുന്നത്. 2026ഓടെ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഭൂപ്രകൃതി, പരിസ്ഥിതി, ജലസാന്നിധ്യം എന്നിവ പഠിക്കുകയാണ് ലക്ഷ്യമിടുന്നത്.

നാല് കാലുകളിൽ സഞ്ചരിക്കുന്ന റോബോട്ടുകൾക്ക് ചന്ദ്രന്റെ ദുഷ്കരമായ ഭൂപ്രദേശത്ത് സഞ്ചരിക്കാനും ശാസ്ത്രീയ ഉപകരണങ്ങൾ വഹിക്കാനും സാധിക്കും. ഭാവിയിൽ ചന്ദ്രനിൽ മനുഷ്യർ ദീർഘകാലം തുടരുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം റോബോട്ടുകളെ ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *