പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെയും ജെൻഡർ റിസോഴ്സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘പോഷകാഹാര മേളയും സെമിനാറും’ സംഘടിപ്പിച്ചു. ശരിയായ ആഹാരരീതി, കൃത്യമായ വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കൽ, കൃത്യമായ ഉറക്കം ഉറപ്പുവരുത്തൽ എന്നിവയിലൂടെ ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മേളയുടെ ഭാഗമായി ചെറുധാന്യ ഉത്പ്പന്നങ്ങൾ, പോഷകസമ്പുഷ്ടമായ ആഹാരങ്ങൾ, പലഹാരങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും നടന്നു.
പരിപാടിയുടെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. തുടർന്ന് ജില്ലാ പ്രോഗ്രാം മാനേജർ ഗ്രീഷ്മ വിഷയാവതരണം നടത്തി. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുമുള്ള സെമിനാറിന് ജില്ലാ ആശുപത്രിയിലെ ഡയറ്റീഷ്യൻ കം ന്യൂട്രീഷനിസ്റ്റ് ഹിത നേതൃത്വം നൽകി.

