പുനർജ്ജനി പദ്ധതി; പറവൂരിൽ 5 വീടുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

പറവൂർ: ‘പറവൂരിന് പുതുജീവൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന അഞ്ച് വീടുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. കോട്ടുവള്ളി പന്നക്കാട് ചിറ്റേത്ത് സീത രത്നൻ, ചിറ്റാറ്റുകര പൂയപ്പിള്ളി കാട്ടുചാളക്കൽ വേണു, വടക്കേക്കര നാട്ടാറശേരി ചിന്താമണി, വടക്കേക്കര തറയിൽ കവല മുള്ളൻ പറമ്പിൽ സുമിത്ര പ്രതീഷ്, മാല്യങ്കര തയ്യിൽ വീട്ടിൽ ശാലിനി ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് പദ്ധതിയിലൂടെ വീടുകൾ നിർമ്മിച്ചു നൽകുന്നത്.

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പമ്പാവാസൻ നായർ ചെയർമാനായുള്ള സി. എം. എൻ ഫൗണ്ടേഷന്റെ സാമ്പത്തിക സഹകരണത്തോടെയാണ് നാല് വീടുകൾ നിർമ്മിക്കുന്നത്. അഞ്ചാമത്തെ വീടിന്റെ നിർമ്മാണ സഹായം നൽകുന്നത് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ്.

ചടങ്ങിൽ സി.എം.എൻ ട്രസ്റ്റ് മാനേജർ സന്തോഷ് കയറാട്ട്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. സൈജൻ, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കെ. സാബു, ജില്ലാ പഞ്ചായത്ത് അംഗം നിത്യ, വി. എച്ച്. ജമാൽ, അനിൽ ഏലിയാസ്, ഫ്രാൻസിസ് വലിയപറമ്പിൽ, എം. എസ്. റെജി, കെ. ആർ. പ്രതാപൻ, എം. ഡി. മധുലാൽ, പി. എം. സുദർശനൻ, നിത രാജീവ്, ജോർജ്ജ് തച്ചിലകത്ത് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *