ഓണ പതാകയാത്രയ്ക്ക് കോവളത്ത് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സന്ദേശവുമായി ജില്ലയിലുടനീളം പര്യടനം നടത്തുന്ന ‘ഓണ പതാകയാത്ര’യ്ക്ക് കോവളത്ത് തുടക്കമായി. കോവളം പാലസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അഡ്വ. എം. വിൻസെന്റ് എം.എൽ.എ പതാകയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം. ആർ. ബൈജു എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആഗസ്റ്റ് 24 മുതൽ 30 വരെ തലസ്ഥാന നഗരിയിൽ അരങ്ങേറുന്ന വർണ്ണാഭമായ ഓണാഘോഷ പരിപാടികളിലേക്ക് പൊതുജനങ്ങളെ ആകർഷിക്കുന്നതിനായാണ് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന വിളംബര ജാഥ ആഗസ്റ്റ് 23-ന് കനകക്കുന്നിൽ സമാപിക്കും.

പര്യടനത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 22) അരുവിക്കര (ആര്യനാട് ജംഗ്ഷൻ), നെടുമങ്ങാട് (കച്ചേരി ജംഗ്ഷൻ), വാമനപുരം (കല്ലറ ബസ് സ്റ്റാൻഡ് ജംഗ്ഷൻ), ആറ്റിങ്ങൽ (മുനിസിപ്പൽ ഹാൾ), വർക്കല (ക്ലിഫ്), ചിറയിൻകീഴ് (ഗോൾഡൻ ബീച്ച്, പെരുമാതുറ) എന്നിവിടങ്ങളിൽ പതാക ഘോഷയാത്ര എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *