ആധുനിക സൗകര്യങ്ങളോടു കൂടിയ പോലീസ് ബാഡ്മിന്റൺ കോർട്ടിന്റെ നിർമ്മാണം ആരംഭിച്ചു

പെരുമ്പാവൂർ: കാഞ്ഞിരക്കാട് ആധുനിക സൗകര്യങ്ങളോടുകൂടിയ പോലീസ് ബാഡ്മിന്റൺ കോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

കാഞ്ഞിരക്കാട് പോലീസ് കാന്റീന് സമീപത്താണ് പുതിയ കോർട്ട് നിർമ്മിക്കുന്നത്. ഒരേ സമയം രണ്ട് ഡബിൾസ് ടീമുകൾക്ക് മത്സരിക്കാവുന്ന തരത്തിലാണ് ആധുനിക രീതിയിലുള്ള കോർട്ട് ഒരുങ്ങുന്നത്.

ചടങ്ങിൽ പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണ, അഡീഷണൽ എസ്.പി ടി.ബി. വിജയൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വിനോദ് വി. മാത്യു, പെരുമ്പാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ ദേവ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *