മന്ത്രവാദ ചികിത്സയുടെ മറവിൽ 17-കാരിയെ പീഡിപ്പിച്ച ശേഷം മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

മലപ്പുറം: വ്യാജ ആത്മീയ ചികിത്സയുടെയും മന്ത്രവാദത്തിന്റെയും മറവിൽ പതിനേഴുകാരിയെ പീഡിപ്പിക്കുകയും തുടർന്ന് പെൺകുട്ടിയുടെ മാതാവുമായി ഒളിച്ചോടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. എടവണ്ണ കുണ്ടുതോട് സ്വദേശി കെ. ജസൽ എന്ന ജസൽ ജിലാനി തങ്ങളെയാണ് (35) എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

ചികിത്സയ്ക്കായി പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായ ഇയാൾ പിന്നീട് ഇവരെയും കൂട്ടി നാടുവിട്ടു. ഇരുവരും ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്, കേരള–കർണാടക അതിർത്തി പ്രദേശമായ ആനക്കല്ലിന് സമീപത്തുനിന്നാണ് (കാസർകോട് മഞ്ചേശ്വരം ഭാഗം) പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുൻപും അടിപിടി ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *