ചെറുബോട്ടുകളിലെ അനധികൃത കുടിയേറ്റം തടയാൻ ‘ഓപ്പറേഷൻ ഫോർട്രെസ്സ്’ പ്രഖ്യാപിച്ച് നൈജൽ ഫരാജ്

ലണ്ടൻ: തങ്ങളുടെ പാർട്ടി ബ്രിട്ടനിൽ അധികാരത്തിലെത്തിയാൽ ഇംഗ്ലീഷ് ചാനൽ വഴിയുള്ള അനധികൃത ചെറുബോട്ട് കുടിയേറ്റം പൂർണ്ണമായും തടയുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് റിഫോം യുകെ പാർട്ടി നേതാവ് നൈജൽ ഫരാജ്. ഇതിനായി ‘ഓപ്പറേഷൻ ഫോർട്രെസ്സ്’ (Operation Fortress) എന്ന പദ്ധതിയും അദ്ദേഹം ഔദ്യോഗികമായി പുറത്തിറക്കി.

ഇംഗ്ലീഷ് ചാനൽ വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്ന ബോട്ടുകളെ തടഞ്ഞ് തിരികെ ഫ്രാൻസിലേക്ക് തന്നെ അയക്കുമെന്നാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. റിഫോം യുകെ അധികാരത്തിൽ വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്തേക്ക് ബോട്ടുകൾ വഴിയുള്ള ഒരു തരത്തിലുള്ള അനധികൃത പ്രവേശനവും ഉണ്ടാകില്ലെന്ന് ഫരാജ് വ്യക്തമാക്കി. കർശന നടപടികളിലൂടെ അതിർത്തി സുരക്ഷ ശക്തമാക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *