വത്തിക്കാൻ സിറ്റി: ഇസ്ലാമും ക്രൈസ്തവതയും പരസ്പര ബഹുമാനത്തോടെ നിലനിൽക്കുന്ന ലബനൻ, ക്രൈസ്തവ-മുസ്ലിം സൗഹാർദ്ദപരമായ സഹവർത്തിത്വത്തിന് ലോകത്തിന് തന്നെ മികച്ച ഉദാഹരണമാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഇരുവിഭാഗങ്ങൾക്കും ഒത്തൊരുമിച്ച് ജീവിക്കാനും സൗഹൃദം പങ്കിടാനും സാധിക്കുമെന്നതിന്റെ തെളിവാണ് ലബനൻ എന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി.
യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ജനങ്ങൾ ഭയം വെടിഞ്ഞ് പരസ്പര സംഭാഷണങ്ങളും ബഹുമാനവും പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഭിന്നതകൾക്ക് പകരം സമാധാനപരമായ സഹവർത്തിത്വത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു.

