കോപ്പൻഹേഗൻ: അനിയന്ത്രിതമായ കുടിയേറ്റം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ. യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറ്റത്തിനെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
യൂറോപ്പിലെ അതിർത്തി നിയന്ത്രണങ്ങളെയും കുടിയേറ്റ നയങ്ങളെയും സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെ, അനിയന്ത്രിതമായ കുടിയേറ്റം യൂറോപ്പിനും ഡെൻമാർക്കിനും വലിയ ഭീഷണിയാണെന്ന് മെറ്റെ ഫ്രെഡറിക്സൻ വ്യക്തമാക്കി. അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിലും കുടിയേറ്റം നിയന്ത്രിക്കുന്നതിലും യൂറോപ്യൻ യൂണിയൻ കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കണമെന്നാണ് ഡെൻമാർക്കിന്റെ നിലപാട്.

