ഇമ്മോർട്ടലാ’കാൻ ജി.വി. പ്രകാശ് – കയാദു ലോഹർ കൂട്ടുകെട്ട്; ചിത്രം സെപ്റ്റംബർ നാലിന് തിയേറ്ററുകളിലേക്ക്

ചെന്നൈ: ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം സെപ്തംബർ 04-ന് തീയേറ്ററുകളിലെത്തും. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ഹൊറർ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സാം സി.എസ്. ആണ്.

ടി.എം. കാര്‍ത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.കെ. ഫിലിം ഫാക്ടറിയുടെ ബാനറില്‍ അരുണ്‍കുമാര്‍ ധനശേഖരന്‍ നിര്‍മിക്കുന്ന ചിത്രത്തിന് അരുണ്‍ രാധാകൃഷ്ണന്‍ ഛായാഗ്രഹണവും രാജേഷ് എം. എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ശിവ ശങ്കർ കലാസംവിധാനവും ശക്തി ശരവണൻ ആക്ഷൻ കൊറിയോഗ്രാഫിയും നിർവ്വഹിച്ചിരിക്കുന്നു. ശബരീഷ് നൃത്തസംവിധാനവും ഗോപി പ്രസന്ന പബ്ലിസിറ്റി ഡിസൈനും കൈകാര്യം ചെയ്യുന്നു.

വൈനോദ് സുന്ദറും തമിഴ്സെൽവൻ യുവും ചേർന്നാണ് വസ്ത്രാലങ്കാരം. കോസ്റ്റ്യൂം രവി ദേവരാജും മേക്കപ്പ് പി. മാരിയപ്പനുമാണ്. ഗെറ്റ് ഇൻ ഡ്രീം സ്റ്റുഡിയോയിലെ ശ്രീറാം കളർ ഗ്രേഡിംഗും ആർ. മഹി വിഎഫ്എക്സും നിർവ്വഹിക്കുന്നു. സ്റ്റിൽസ് ഇ. രാജേന്ദ്രൻ. സതീഷ് (എഐഎം), പി. ശിവപ്രസാദ് എന്നിവരാണ് പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *