സിഡ്നി: അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന പ്രശസ്ത ബൈബിൾ നാടകം ‘മറിയം – മദർ ഓഫ് ഗോഡ്’ (Mariyam – Mother of God) സെൻട്രൽ കോസ്റ്റിൽ വേദിയിലെത്തുന്നു. ഗോസ്ഫോർഡ് – വയോങ് സെന്റ് അൽഫോൻസാ സിറോ മലബാർ മിഷന്റെ നേതൃത്വത്തിലാണ് ഈ മെഗാ മലയാള നാടകം സംഘടിപ്പിക്കുന്നത്.
2026 ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം 6.30-ന് തമ്പി ഉമ്പിയിലെ മിൻഗാര റിക്രിയേഷൻ ക്ലബ്ബിലാണ് (Mingara Recreation Club, 12-14 Mingara Dr, Tumbi Umbi NSW 2261) നാടകാവതരണം നടക്കുക. നാടകം കാണുന്നതിനായി ഏവർക്കും പ്രവേശനം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതിയുമായി ബന്ധപ്പെടാവുന്നതാണ്.

