തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണം നടത്തുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു.
വയോജനങ്ങളുടെ ആരോഗ്യ-സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികളും ദൈനംദിന ജീവിതസാഹചര്യങ്ങളും വിശദമായി വിലയിരുത്തുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം. ഒപ്പം സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ലഭ്യതയിലും വിവിധ സേവനങ്ങളിലുമുള്ള കുറവുകൾ കൃത്യമായി കണ്ടെത്താനും ഇതുവഴി ലക്ഷ്യമിടുന്നു.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി, വയോജന ക്ഷേമ വകുപ്പ് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റുമായി (സി.എം.ഡി) സംയുക്തമായാണ് വിവരശേഖരണം പൂർത്തിയാക്കുക.

