മലപ്പുറം: കൊടയ്ക്കലിലെ അബു അലവിയുടെ മജ്‌ലിസിൽ ‘ജിന്ന്’ മന്ത്രിച്ചതെന്ന് അവകാശപ്പെട്ട് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്ക്ക്. അന്ധവിശ്വാസങ്ങൾ മുൻനിർത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരംജിന്ന് മന്ത്രിച്ച ഏത്തപ്പഴത്തിന് 2500 രൂപ; മലപ്പുറത്ത് അന്ധവിശ്വാസ തട്ടിപ്പെന്ന് പരാതി
മലപ്പുറം: അന്ധവിശ്വാസത്തിന്റെ പേരിൽ ഒരു ഏത്തപ്പഴത്തിന് 2500 രൂപ ഈടാക്കി വിചിത്ര തട്ടിപ്പ്. മലപ്പുറം കൊടയ്ക്കലിലെ അബു അലവിയുടെ മജ്‌ലിസിലാണ് ‘ജിന്ന് മന്ത്രിച്ചു കട്ട് ചെയ്തു തന്ന പഴം’ എന്ന പേരിൽ ലേലം വിളിച്ച് പണം തട്ടിയത്.
വേദിയിൽ മൂടിപ്പുതച്ചിരുന്ന ആളുടെ കൈവശമിരുന്ന ഏത്തപ്പഴം സ്വന്തമാക്കാൻ ഭക്തർ മത്സരിച്ചതോടെ 1000 രൂപയിൽ തുടങ്ങിയ ലേലം ഒടുവിൽ 2500 രൂപയിലാണ് അവസാനിച്ചത്. തുടർന്ന് പഴത്തൊലി പതുക്കെ മാറ്റണമെന്ന സംഘാടകരുടെ പ്രത്യേക നിർദ്ദേശത്തോടെ തൊലി നീക്കിയപ്പോൾ ഉള്ളിൽ പഴം കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു. ഇത് ജിന്ന് മുൻകൂട്ടി തയ്യാറാക്കി തന്നതാണെന്ന സംഘാടകരുടെ അവകാശവാദം വിശ്വസിച്ച് ലേലത്തിൽ പങ്കെടുത്ത യുവാവ് ആവേശത്തോടെ പഴം കഴിക്കുകയും ചെയ്തു.
സാധാരണ വിപണിയിൽ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന പഴത്തിന് ജിന്നിന്റെ പേര് പറഞ്ഞ് 2500 രൂപ ഈടാക്കിയ സംഭവം വലിയ ചർച്ചയായിട്ടുണ്ട്. ഉയർന്ന സാക്ഷരതയുള്ള സമൂഹത്തിൽപ്പോലും ഇത്തരം സിദ്ധി തട്ടിപ്പുകൾ അരങ്ങേറുന്നതിനെതിരെ കടുത്ത വിമർശനവും അന്ധവിശ്വാസം വിൽക്കുന്ന ഇത്തരം കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

