മെൽബണിൽ വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ കുട്ടിയും മരിച്ചു

മെൽബൺ: മെൽബണിന്റെ പടിഞ്ഞാറൻ മേഖലയായ പാർവാനിൽ ഫോർ വീൽ ഡ്രൈവ് വാഹനം മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടു. ഗുരുതരാവസ്ഥയിൽ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ച പതിനൊന്ന് വയസ്സുകാരനാണ് രാത്രിയോടെ മരണത്തിന് കീഴടങ്ങിയതെന്ന് വിക്ടോറിയ പോലീസ് സ്ഥിരീകരിച്ചു.

അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് കുട്ടികളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന 34 വയസ്സുകാരിയെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *