പ്രൊഫ. ജെയിംസ് വി. ജോർജ് മെമ്മോറിയൽ ഇന്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റിന് നാളെ തൊടുപുഴയിൽ തുടക്കം

തൊടുപുഴ: പ്രൊഫസർ ജെയിംസ് വി. ജോർജ് മെമ്മോറിയൽ രണ്ടാമത് സംസ്ഥാന ഇന്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റിന് തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ നാളെ (സെപ്റ്റംബർ 10) തുടക്കമാകും.

ടൂർണമെന്റിന്റെ ഉദ്ഘാടനം ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ, തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറാ ജലീൽ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

കേരളത്തിലെ 14 പ്രമുഖ കോളേജ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. വിജയികളാകുന്ന ടീമിന് 10,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും, റണ്ണേഴ്സ് അപ്പിന് 5,000 രൂപയും ട്രോഫിയും സമ്മാനമായി നൽകും.

സെപ്റ്റംബർ 12-ന് വൈകിട്ട് 4.30-ന് നടക്കുന്ന സമാപന സമ്മേളനം ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് എന്നിവർ സമാപന ചടങ്ങിൽ സംബന്ധിക്കും.

തൊടുപുഴ സോക്കർ സ്കൂൾ, അൽ അസ്ഹർ ആർട്സ് ആൻഡ് സയൻസ് കോളേജ്, ഫ്യൂജി ഗംഗ എന്നിവർ സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സോക്കർ സ്കൂൾ ഡയറക്ടർ പി.എ. സലിം കുട്ടി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *