കൊച്ചി: മരുമകളും വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൻഷൻകാരിയായ 83കാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മരുമകൾക്ക് നിയമപരമായി അത്തരമൊരു ബാധ്യതയില്ലെന്നും മുത്തശ്ശിയെ സംരക്ഷിക്കണമെന്ന് പേരക്കുട്ടിയോട് നിർബന്ധിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വിധി പ്രസ്താവിച്ചത്. വിദ്യാർത്ഥിയായ പേരക്കുട്ടിയിൽ നിന്ന് ഇത്തരം ഒരു യുക്തിരഹിതമായ ആവശ്യം മുത്തശ്ശി ഉന്നയിക്കുന്നത് പ്രതീക്ഷിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
മുത്തശ്ശിയെ സംരക്ഷിക്കാൻ പേരക്കുട്ടിക്ക് നിയമപരമായ ബാധ്യതയില്ല: മരുമകൾക്കെതിരായ 83കാരിയുടെ ജീവനാംശ ഹർജി ഹൈക്കോടതി തള്ളി

