.
മെൽബൺ: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് വിക്ടോറിയ കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന ഒന്നാമത് ഉമ്മൻ ചാണ്ടി മെമ്മോറിയൽ എവറോളിങ്ങ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മെൽബണിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
സെപ്റ്റെംബർ 12-ന് മെൽബൺ കീസ്ബൊറോയിലുള്ള ടാറ്റഴ്സൺ പാർക്ക് സിന്തെറ്റിക് ഗ്രൗണ്ടിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒന്നാം സമ്മാനമായി 2500 ഡോളറും എവറോളിങ് ട്രോഫിയും രണ്ടാം സമ്മാനമായി 1000 ഡോളറും ട്രോഫിയും നൽകും. 350 ഡോളറാണ് രജിസ്ട്രേഷൻ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ടൂർണമെന്റ് കോർഡിനേറ്റർമാരായ ഇന്നസെന്റ് ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു. പരിപാടികൾക്ക് ഐ.ഓ.സി ഓസ്‌ട്രേലിയ കേരളം ചാപ്റ്റർ പ്രസിഡന്റ് ജിജേഷ് പി.വി, ജനറൽ സെക്രട്ടറി സോബൻ തോമസ്, സെക്രട്ടറി ബിജു സ്‌കറിയ, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് എന്നിവരുൾപ്പെടുന്ന സംഘാടക കമ്മിറ്റി നേതൃത്വം നൽകും.
റിപ്പോര്‍ട്ട്: ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ.

