അനധികൃത കുടിയേറ്റക്കാർ രാജ്യം വിടണം; നടപടികൾ കർശനമാക്കി പോർച്ചുഗൽ

ലിസ്ബൺ: പോർച്ചുഗലിൽ നിയമപരമായ അനുമതിയില്ലാതെ തുടരുന്ന വിദേശ പൗരന്മാർ രാജ്യം വിടണമെന്ന് ബോർഡർ എൻഫോഴ്സ്മെന്റ് മേധാവി ജോവോ റിബെയ്റോ. അനധികൃത കുടിയേറ്റത്തിനെതിരെയുള്ള കർശന നടപടികളെ ന്യായീകരിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് അനധികൃതമായി തുടരുന്നവർക്ക് ഇതിനോടകം എൺപതിനായിരത്തിലധികം സ്വമേധയാ രാജ്യം വിടാനുള്ള നോട്ടീസുകൾ (Voluntary-departure notices) നൽകിയിട്ടുണ്ടെന്ന് റിബെയ്റോ പറഞ്ഞു. എന്നാൽ ഈ നോട്ടീസ് ലഭിച്ച പലരും ഇപ്പോഴും അനധികൃതമായി രാജ്യത്ത് തുടരുകയാണ്. ഇത്തരം നോട്ടീസുകൾ സ്വമേധയാ രാജ്യം വിടാൻ ആവശ്യപ്പെടുന്ന ഒന്നാണെന്നും, ഇവയെ പൂർണമായ നാടുകടത്തലായി (Deportation) തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *