ബെർലിൻ: ജർമ്മനിയിൽ അഭയാർത്ഥി അപേക്ഷ തള്ളപ്പെട്ട പത്ത് ലക്ഷത്തിലധികം ആളുകളെ ഉടൻ നാടുകടത്തണമെന്ന് തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (AfD) നേതാവ് ആലീസ് വീഡൽ. സാക്സണി-അൻഹാൾട്ട് സംസ്ഥാന തിരഞ്ഞെടുപ്പിൽ പാർട്ടി നേടിയ വൻ വിജയത്തിന് പിന്നാലെ ജർമ്മൻ പാർലമെന്റിൽ സംസാരിക്കവെയാണ് അവർ ഈ ആവശ്യം ഉന്നയിച്ചത്.
തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി രാജ്യത്തെ കുടിയേറ്റ നയത്തിൽ കാതലായ മാറ്റം വരുത്തണമെന്ന് അവർ ശക്തമായി ആവശ്യപ്പെട്ടു. നിലവിൽ തുടരുന്ന അഭയാർത്ഥി പ്രവാഹത്തെ രൂക്ഷമായി വിമർശിച്ച വീഡൽ, ജർമ്മനിയുടെ രാഷ്ട്രീയ ദിശാമാറ്റത്തിനുള്ള ജനവിധിയാണ് സാക്സണി-അൻഹാൾട്ടിൽ പാർട്ടി നേടിയ വിജയമെന്നും വ്യക്തമാക്കി.

